E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:15 AM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍17 ലോകകപ്പ് : ഇന്ത്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍17 ലോകകപ്പില്‍ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഘാനയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഘാന മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. 

തോറ്റെങ്കിലും പുറത്തായെങ്കിലും ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് തലയുയര്‍ത്തി മടങ്ങാം. കാരണം ചരിത്രത്തിലേക്കാണ് ഇവര്‍ ചുവടുവച്ചത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലേക്ക്. മൂന്ന് കളികളും തോറ്റെങ്കിലും കളിച്ച കളികളും നേടിയ ഒരേയൊരു ഗോളും ഭാവിയിലേക്കുള്ള പ്രതീക്ഷകളാണ്. ഘാനയ്ക്കെതിരെ ബൂട്ട് കെട്ടുമ്പോള്‍ അമിത പ്രതീക്ഷകളില്ലായിരുന്നു. 42 മിനിട്ട് പ്രതിരോധിച്ച ശേഷമാണ് ഇന്ത്യയുടെ കുട്ടികള്‍ കീഴടങ്ങിയത്.  

രാജ്യാന്തര മല്‍സരങ്ങളില്‍ ഇന്ത്യയുടെ പരിചയക്കുറവ് വിളിച്ചറിയിച്ച് 53, 86,87 മിനിട്ടുകളിലും ഇന്ത്യയുടെ വല നിറച്ച് ഘാന ഗോളടിച്ചു. ഘാനയുടെ ശാരീരിക ക്ഷമതയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് പുലര്‍ത്തി. ഗോള്‍വലയക്ക് മുന്നില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഗോളി ധീരജാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഹീറോ. വീണിട്ടും പരുക്കേറ്റിട്ടും പിന്‍മാറാതെ ധീരജ് ഗോള്‍വലയ്ക്ക് മുന്നില്‍ ധീരനായി നിലകൊണ്ടു. മലയാളി താരം കെ.പി.രാഹുലും മൂന്ന് കളികളിലും മികച്ചു നിന്നു.