E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:04 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ജനപങ്കാളിത്തത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് അണ്ടര്‍-17 ലോകകപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയിലെ ആദ്യത്തെ വിശ്വപോര് ട്വിറ്ററിലും ചര്‍ച്ചാവിഷയമാണ്. ഏറ്റവുമധികം ലോകശ്രദ്ധ ലഭിച്ച അണ്ടര്‍-17 ലോകകപ്പായി മാറുകയാണ് ഇത്തവണത്തേത്. ജനപങ്കാളിത്തത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള വഴിയിലാണ് ഇന്ത്യയെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി ട്വീറ്റ് ചെയ്തു. 

ഓരോ മൈതാനങ്ങളിലേയും ആദ്യഘട്ട ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആരാധകപങ്കാളിത്തത്തില്‍ ഇന്ത്യ ഇതുവരെയുള്ള റെക്കോര്‍ഡ് തകര്‍ക്കാനുള്ള വഴിയിലാണെന്ന് ഹാവിയര്‍ സെപ്പി. 8 മല്‍സരങ്ങള്‍ തീര്‍ന്നപ്പോള്‍ ശരാശരി 21000 കാണികള്‍ സ്റ്റേഡിയത്തിലെത്തിയതായി ഇദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മഞ്ഞപ്പട പക്ഷെ സെപ്പിക്കൊരു മറുപടി നല്‍കി. കളികാണാനെത്തുന്ന ആരാധകര്‍ക്ക് കുടിവെള്ളമുറപ്പാക്കണമെന്നും സ്റ്റേഡിയത്തിനകത്ത് കുടിവെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും വില ടിക്കറ്റിനേക്കാള്‍ അധികമാണെന്നും മഞ്ഞപ്പട കമന്റു ചെയ്തു. കൊച്ചിയിലെ കളി പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ പേജുകളില്‍ വരെ ചര്‍ച്ചയായി. കൊച്ചിയിലെത്തിയ മഞ്ഞക്കൂട്ടവും അവരുടെ ആര്‍പ്പുവിളിയും കണ്ട് നാട്ടില്‍ കളിച്ച പോലുള്ള അനുഭവമെന്ന് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അതിന് കലക്കന്‍ മറുപടിയും ബ്രസീല്‍ ആരാധകര്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത ലോകകപ്പായി മാറുകയാണ് ഇന്ത്യയിലെ ടൂര്‍ണമെന്റ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :