E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 05:45 AM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

കളിയാരവങ്ങൾക്കായി ഡിവൈ പാട്ടീൽ സ്റ്റേഡിയവും തയ്യാറെടുത്തു കഴിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാൽപന്തുകളിയുടെ കളിയാരവങ്ങൾക്കായി മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയവും തയ്യാറെടുത്തുകഴിഞ്ഞു. കഴിഞ്ഞതവണത്തെ റണ്ണറപ്പായ മാലി ഉൾപ്പെടെ നാല് രാജ്യങ്ങളാണ് ഗ്രൂപ്പ്-ബിയിൽ പോരിനിറങ്ങുന്നത്. അതേസമയം, പരിശീലനമൽസരങ്ങളിൽ പരാജപ്പെട്ടെങ്കിലും, ആദ്യകളിയില്‍ തുർക്കിയെ നേരിടാനുള്ള അനുഭവ സമ്പത്തായി മാത്രമേ അതിനെ കാണുന്നുള്ളുവെന്ന് ന്യൂസിലൻഡ് കോച്ച് ഡാനി ഹെയ് മനോരമന്യൂസിനോട് പറഞ്ഞു. 

രാജ്യം ആദ്യമായി ആതിഥ്യമരുളുന്ന കാൽപന്തുകളിയുടെ ആരവങ്ങൾ, ക്രിക്കറ്റിൻറെ ഈറ്റില്ലമായ മുംബൈയിലും അലയടിക്കുകയാണ്. ഐഎസ്എല്ലിന് ശേഷം, ഡി.വൈ പാട്ടീലിലെ പുൽപച്ചപ്പിൽ ഇന്നു മുതൽ ലോകതാരങ്ങൾ കാലുകൊണ്ട് കണക്കുതീർക്കും. 

ഗ്രൂപ്പ്-ബിയില്‍ ന്യൂസിലാൻഡ്, തുർക്കി, പരാഗ്വായ്. പിന്നെ, കറുത്തകുതിരകളാകാൻ മാലിയും. വമ്പൻ ടീമുകളാൽ സമ്പന്നമല്ലെങ്കിലും അൻപതിനായിരത്തോളംപേരെ ഉൾക്കൊള്ളുന്ന ഗാലറിയിലെത്താൻ കളിപ്രേമികൾ ടിക്കറ്റെടുത്തുകഴിഞ്ഞു. പഴുതടച്ച സുരക്ഷയാണ് സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. അഞ്ചുമണിക്ക് ക്വിക്ക് ഓഫ്. ആദ്യമൽസരത്തിനിറങ്ങമ്പോൾ ആത്മവിശ്വാസം വാനോളമെന്ന് തുർക്കി-ന്യൂസിലാൻഡ് ടീമുകളുടെ പരിശീലകർ പറയുന്നു. പരിശീലനമൽസരത്തിലെ പരാജയമൊന്നും കളിയെ ബാധിക്കില്ലെന്ന് ന്യൂസിലൻഡ് കോച്ച് ഡാനി ഹെയ് മനോരമന്യൂസിനോട് പറഞ്ഞു. പരിശീലനത്തിലും മൈതാനത്തെ സൗകര്യങ്ങളിലുമെല്ലാം പൂർണ തൃപ്തി. 

 കഴിഞ്ഞ ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരായ മാലി, പരാഗ്വയ് പോരാട്ടമാണ് ഡിവൈ പാട്ടീലിലെ രണ്ടാമത്തെ മൽസരം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :