കലാകിരീടം കോഴിക്കോട്ടേക്ക് വണ്ടികയറി; തുടര്‍ച്ചയായി ഇത് പന്ത്രണ്ടാം മധുരം

state-school-kalolsavam-1
SHARE

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന് തുടര്‍ച്ചയായ പന്ത്രണ്ടാം  കിരീടം. കോഴിക്കോട് 895 പോയിന്റ് നേടിയാണ് കലാകിരീടം വീണ്ടും കൊയ്തെടുത്തത്. രണ്ടാമത്  പാലക്കാടാണ്,  893 പോയിന്റ്. മലപ്പുറം  (875) കണ്ണൂര്‍ (865) ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. 

ആലത്തൂര്‍ ബിഎസ്എസ് സ്കൂളുകളില്‍ ഒന്നാമതെത്തി,111 പോയിന്റ്. മല്‍സരങ്ങളെല്ലാം അവസാനിച്ചപ്പോള്‍ രണ്ട് പോയന്റ് വ്യത്യാസത്തില്‍ കോഴിക്കോട് ഒന്നാമതായിരുന്നെങ്കിലും പാലക്കാട് അപ്പീലുമായി നീങ്ങിയതോടെ കിരീടം കോഴിക്കോടിനെ കൈവിടുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പാലക്കാടിന്റെ ഹയര്‍ അപ്പീലുകള്‍ തളളിയതോടെ കോഴിക്കോട് കിരീടം ഉറപ്പിക്കുകയായിരുന്നു.   സ്കൂളുകളില്‍  111 പോയിന്റ് നേടി ആലത്തൂര്‍  ജി.എച്ച്.എസ്. ഒന്നാമതെത്തി. അടുത്ത കലോല്‍സവം ആലപ്പുഴയിലാകും നടക്കുക. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.