പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടി ഗായത്രി

gayathri-menon-1
SHARE

പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടിയ ഒരു കൊച്ചു മിടുക്കി. പാലക്കാട് നിന്നെത്തിയ ഗായത്രി മേനോനാണ് ഈ മിന്നും വിജയം നേടിയത്. 

ഗായത്രിക്കുട്ടിയായിരുന്നു കലോത്സവ വേദിയിലെ താരം. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ്.ഒന്നും രണ്ടുമല്ല പത്ത് എ ഗ്രേഡാണ് ഈ കൊച്ചു മിടുക്കി നേടിയത്. കഥകളി സംഗീതം മുതൽ സംസ്കൃത ഗാനാലാപം വരെയുള്ള സംഗീത വേദികളെല്ലാം പാടി കസർത്തു. വ്യക്തിഗതയിനത്തിലും സംഘയിനത്തിലുമായാണ് പത്ത് മത്സരങ്ങൾ 

പതിനൊന്ന് വർഷമായി സംഗീതം പഠിക്കുന്ന ഗായത്രിയുടെ ആദ്യ ഗുരു അമ്മയാണ്. ഇനിയുള്ള കലോൽസവങ്ങളിലും ഇതുപോലെ വിജയം കൊയ്യണമെന്നുതന്നെയാണ് ഗായത്രിയുടെ ആഗ്രഹം.

MORE IN Sakalakalolsavam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.