പി.ടി.അരവിന്ദാക്ഷമേനോന്‍ സ്മാരക ട്രോഫി കാണാനില്ല

Thumb Image
SHARE

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ മികച്ച നാടക നടനുള്ള പി.ടി.അരവിന്ദാക്ഷമേനോന്‍ സ്മാരക ട്രോഫി കാണാനില്ല. ട്രോഫി കണ്ടെത്തണമെന്ന ആവശ്യവുമായി അരവിന്ദാക്ഷമേനോന്‍റെ കുടുംബം കലോല്‍സവ വേദിയില്‍ എത്തി വിദ്യാഭ്യാസമന്ത്രിക്കു പരാതി നല്‍കി. 

ഇരുപതുവര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്ക്കാരം. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മികച്ച നാടക നടകന് ട്രോഫി നല്‍കുക. 1965ല്‍ കേന്ദ്ര നാടക സംഗീത അക്കാദമി അവാര്‍ഡു നേടിയ പി.ടി.അരവിന്ദാക്ഷ മേനോന്‍റെ ഓര്‍മയ്ക്കായി കുടുംബം ഏര്‍പ്പെടുത്തിയതാണ് ബഹുമതി. കഴിഞ്ഞ കുറച്ചു വര്‍ഷമായി ട്രോഫി നല്‍കുന്നില്ലെന്ന് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത് ഈയിടെയാണ്. ആദ്യം വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. പക്ഷേ, മറുപടിയുണ്ടായില്ല. പിന്നെ, വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും തൃപ്തികരമായ മറുപടിയില്ല.‌‌‌‌‌ 

അടുത്ത കലോല്‍സവത്തിന് മുമ്പ് ട്രോഫി കണ്ടെത്തുമെന്ന മന്ത്രി സി.രവീന്ദ്രനാഥിന്‍റെ ഉറപ്പിലാണ് കുടുംബാംഗങ്ങള്‍ കലോല്‍സവ വേദി വിട്ടത്. ‌‌ 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.