വേറിട്ട കാഴ്ചയായി കാക്കാരശി നാടകം

Thumb Image
SHARE

കലോത്സവ വേദികളിൽ എല്ലാവരുടെയും ശ്രദ്ധ മൽസരയിനങ്ങിളിലും പോയന്റ് പട്ടികയിലും ഒതുങ്ങിയപ്പോൾ സാംസ്ക്കാരിക സായാഹ്നത്തിന്റെ ഭാഗമായി രണ്ടാം വേദിയിൽ അരങ്ങേറിയ കാക്കാരശി നാടകം കാണികൾക്ക് വേറിട്ട കാഴ്ച്ചയായി. ഏഴരശനി ബാധിച്ച ശിവനാണ് കാക്കാന്റെ വേഷത്തിലെത്തുന്നത്. കൂട്ടിന് കാക്കാത്തികളായി പാർവതിയും ഗംഗയും. 

ഒരു കാലത്ത് മദ്ധ്യ തിരുവിതാംകൂറിൽ പ്രശസ്തമായിരുന്ന കാക്കാരശി നാടകം ഇന്ന് അന്യം നിന്നുപോയ കലാരൂപങ്ങളുടെ പട്ടികയിലാണ്. കൊല്ലം താമരക്കുടി ശിവവിലാസം എച്ച് എസ് എസിലെ ഒൻപതംഗ സംഘമാണ് നാടകം വേദിയിലെത്തിച്ചത്. പന്തവും ഭാണ്ഡകെട്ടുമായി കാക്കാനും സംഘവും മടങ്ങുമ്പോൾ കാണികളുടെ തോരാത്ത കൈയ്യടി ബാക്കിയായി. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.