സൗപർണികയുടെ ദുരിതത്തിന് അറുതിയില്ല

Thumb Image
SHARE

കിടപ്പാടം പണയംവെച്ച് കഴിഞ്ഞ കലോത്സവത്തിൽ മത്സരിക്കാനെത്തിയ തിരുവനന്തപുരത്തെ എട്ടാം ക്ലാസുകാരി സൗപർണികയെ അധികമാരും മറന്നിട്ടുണ്ടാവില്ല. ഒരുപാട് സഹായ ഹസ്തങ്ങൾ അന്ന് നീണ്ടെങ്കിലും ഒന്നും ഫലത്തിലെത്തിയില്ല. കണ്ണൂർ കലോൽസവകാലത്ത് തെരുവിലായിരുന്നെങ്കിൽ, തൃശിവപേരൂരില്‍ റെയിൽവേ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങിയാണ് സൗപർണിക മൽസരവേദിയിൽ എത്തിയത്. മനോരമ ന്യൂസ് റിപ്പോർട്ടര്‍ അഷ്ടമി ഷാജൻ സൗപർണികയെ തേടി കണ്ടെത്തി.

കലോത്സവത്തിന്റെ പിന്നാമ്പുറക്കാഴ്ച്ചകൾ തേടിയിറങ്ങിയ ഞങ്ങൾ അപ്രതീക്ഷിതമായാണ് സൗപർണ്ണികയെ കണ്ടത്. കഴിഞ്ഞ തവണത്തെപ്പോലെ മുറി വാടകയ്ക്ക് നിവൃത്തിയില്ലാത്തതിനാൽ ഇത്തവണ ഇവർ അന്തിയുറങ്ങിയത് റെയിൽവേ സ്റ്റേഷനിൽ, പിന്നെ ഗ്രീൻ റൂമിലും. കഴിഞ്ഞ കലോത്സവത്തിന് കിടപ്പാടം പണയം വെച്ച് മത്സരിക്കാനെത്തിയ സൗപർണ്ണികയും അമ്മയും, രാത്രി ക്ഷേത്ര മുറ്റത്തും തെരുവിലുമായി കഴിച്ചുകൂട്ടിയ കഥ മനോരമ ന്യൂസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. ഒടുവിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയ ഈ കൊച്ചു മിടുക്കിക്ക് വീടുവച്ച് നൽകുന്നത് ഉൾപ്പെടെ സഹായവാഗ്ദാനങ്ങളുമായി പലരും വന്നു. എന്നാൽ കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ വീടിന്റെ കാര്യം ഇതുവരെയും നടന്നില്ല. ഈ കലോൽസവത്തിൽ മൽസരിച്ച രണ്ടിനങ്ങളിലും, ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എ ഗ്രേഡുമായാണ് സൗപർണ്ണിക മടങ്ങിയത്. ചിലവ് ഇരട്ടിയായതോടെ പരിചയക്കാരുടെ സഹായം കൊണ്ടാണ് മൽസരിക്കാനെത്തിയത്. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.