പുതുമകളില്ല, വിരസമായി മിമിക്രി വേദി

Thumb Image
SHARE

പുതുമകളേതുമില്ലാതെ തൃശൂർ കലോൽസവത്തിലെ മിമിക്രി വേദി. ഇരുപത്തിമൂന്നു പേർ മാറ്റുരച്ച ഹയർ സെക്കൻഡറി വിഭാഗം മിമിക്രി മൽസരത്തിൽ കയ്യടി കിട്ടിയത് വിരലിലെണ്ണാവുന്ന ചിലർക്ക് മാത്രം. ആൺ പെൺ വേർതിരിവില്ലാതെയായിരുന്നു ഇത്തവണത്തെ മിമിക്രി മൽസരം. ചിരിക്കാനൊരുങ്ങി തേക്കിൻകാട് മൈതാനത്തെ മൂന്നാം നമ്പർ വേദിയിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തിനെ പക്ഷേ നിരാശപ്പെടുത്തി കുട്ടികൾ. 

കാറും,ജീപ്പും, ബൈക്കും, ട്രയിനും പിന്നെ കേട്ടു മടുത്ത പതിവ് താരശബ്ദങ്ങളുമാണ് ഏറേ പേരും വേദിയിലുയർത്തിയത്. ഇടയ്ക്കാശ്വാസമായി ചില പ്രകടനങ്ങൾ. കണ്ണിന് കാഴ്ചയില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ വേദിയിലെത്തി ചിരിപടർത്തിയ തിരുവനന്തപുരത്തുകാരൻ ഉണ്ണിക്കണ്ണനും, തിരുവനന്തപുരത്തുകാരി ഷിബ്ന മറിയത്തിനും തൃശൂരുകാരുകാരുടെ വക നല്ല കയ്യടി കിട്ടി. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.