മാപ്പിളപ്പാട്ടിൽ താരമായി ബഹറുദ്ദീൻ

Thumb Image
SHARE

മാപ്പിളപ്പാട്ട് പാടി കുട്ടികൾ അരങ്ങ് തകർത്തപ്പോൾ അണിയറയിൽ മനസ് നിറഞ്ഞത് ബഹറുദ്ദീനാണ്. ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ കൂടുതൽ കുട്ടികളും പാടിയത് അദ്ദേഹത്തിന്റെ ഗാനങ്ങളാണ്. ഇതുപോലെ മൊഞ്ചുള്ള താളത്തിൽ തന്റെ പാട്ടുകൾ പാടി കേൾക്കാനാണ് ബഹറുദ്ദീന് ഇഷ്ട്ടം. 

മാപ്പിളപ്പാട്ട് മത്സരവേദിയിലെത്തിയാൽ ഇശൽ ചേർത്ത് ആ പാട്ടുകൾ പാടാൻ കുട്ടികൾക്കും വലിയ ഇഷ്ട്ടമാണെന്ന് മനസിലാകും. ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിനെത്തിയ 15 പേരിൽ 9 പേരും പാടിയത് ബഹറുദ്ദീൻ രചിച്ച പാട്ടുകളാണ്. 

പതിനഞ്ച് വർഷമായി മാപ്പിളപ്പാട്ട് രചനയിൽ സജീവമായ ബഹറുദ്ദീൻ നൂറോളം മാപ്പിളപാട്ടുകൾ രചിച്ചിട്ടുണ്ട്. കോയിക്കോടിന്റെ ചൂടും ചൂരും തന്നെയാണ് ആ പാട്ടുകളെ വ്യത്യസ്തമാക്കുന്നത്. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.