ആക്ഷേപഹാസ്യം അരങ്ങില്‍; പിന്നണിയില്‍ ഈ അമ്മയ്ക്ക് ജീവിതച്ചൂട്

kalolsavam-sreeja-t
SHARE

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഓട്ടംതുള്ളൽ മൽസരം കാണാൻ കാസർകോഡ് നിന്ന് ഒരു വിശിഷ്ടാതിഥിയെത്തി. കേരള സർക്കാറിന്റെ ആദ്യ ദത്തുപുത്രി ശ്രീജയാണ് മകളുടെ പ്രകടനത്തിനെത്തിയത്. 

ഒൻപതാം ക്ലാസുകാരിയായ മീനാക്ഷി വേദിയിൽ തകർത്താടുമ്പോൾ അമ്മയുടെ മുഖത്താണ് ആശങ്ക. ആക്ഷേപഹാസ്യമായ ഓട്ടൻതുള്ളലാണ് മത്സരയിനമെങ്കിലും ഇവരുടെ ജീവിതത്തിൽ ആക്ഷേപമോ ഹാസ്യമോയില്ല ഉള്ളത് വെറും പച്ചയായ സത്യങ്ങൾ മാത്രം. 23 വർഷങ്ങൾക്ക് മുൻപ് 1994 ജൂലയ് 20നാണ് വീടിന് മുകളിൽ മരം കടപുഴകിവീണ് അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന ശ്രീജയുടെ കുടുംബം മരണപ്പെട്ടത്. അതിനെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും ശ്രീജയുടെ തൊണ്ടയിടറും. 

വിധി ശ്രീജയെ തനിച്ചാക്കിയെങ്കിലും കരുണാകരൻ സർക്കാർ ശ്രീജയെ ഏറ്റെടുത്തു കേരളത്തിന്റെ സ്വന്തം മകളായി. ഭർത്താവ് വിനോദ് കുമാറും മക്കളായ ശ്രീലക്ഷമിയും മീനാക്ഷിയുമാണ് ഇപ്പോൾ ശ്രീജയുടെ ലോകം. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.