ജീവൻ തുടിക്കും ജിക്കിയുടെ ചിത്രങ്ങൾ

Thumb Image
SHARE

തുടർച്ചയായ രണ്ടാം വർഷവും ചിത്രരചന മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതിന്റെ സന്തോഷത്തിലാണ് കൊല്ലത്തുകാരൻ ജിക്കി. ചിത്രരചനയ്ക്കു പുറമേ കൊളാഷിലും എ ഗ്രേഡ് നേടാനായത് ജിക്കിക്ക് ഇരട്ടിമധുരമായി. പോയ വർഷം പെൻസിൽ ഡ്രോയിങ്ങിലായിരുന്നു ജിക്കിയുടെ നേട്ടം. ഇക്കുറി എണ്ണച്ചായത്തിലാണ് ജിക്കി മികവറിയിച്ചത്. കൊളാഷിലും മികച്ച പ്രകടനം കാഴ്ചവച്ച് എ ഗ്രേഡ് നേടി ഈ കൊച്ചു മിടുക്കൻ. വരയ്ക്കാൻ മിടുക്കനെങ്കിലും വർത്തമാനം പറയാൻ അൽപം വിമുഖനാണ് ജിക്കി. നാടറിയുന്ന ഒരു ചിത്രകാരനാവുകയാണ് കൊല്ലം എസ് എം എച്ച് എ എസ് എ സി ലെ ഈ പ്ലസ് വൺ വിദ്യാർഥിയുടെ ലക്ഷ്യം. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.