വേദന കടിച്ച് അമർത്തി വേദിയിൽ നിറഞ്ഞാടി ഗൗതം

Thumb Image
SHARE

കാലിനേറ്റ പരുക്ക് വകവെക്കാതെ നൃത്തവേദികൾ കീഴടക്കുന്ന കൊച്ചു കലാകാരനെ പരിചയപ്പെടാം. തിരുവനന്തപുരം പട്ടം സെന്റ് മേരീസിലെ ഗൗതമാണ് വേദന കടിച്ചമർത്തി കലോത്സവ വേദിയിൽ നിറഞ്ഞാടിയത്. ചടുലമായ ചുവടുകളും ത്യസിപ്പിക്കുന്ന ഭാവ മാറ്റങ്ങളും. അതാണ് കുച്ചിപ്പുടി മത്സരത്തിൽ ഗൗതമിനെ വ്യത്യസ്തനാക്കിയത്. ശ്രീരാമ കഥ പറഞ്ഞ് വേദിയിൽ അവൻ ആടി തകർത്തു. 

പക്ഷേ വേദിയ്ക്ക് പുറത്തിറങ്ങിയപ്പോഴാണ് പുഞ്ചിരിക്ക് മറവിൽ അവൻ ഒളിപ്പിച്ച വേദന ഞങ്ങൾ തിരിച്ചറിഞത്. കലോത്സവത്തിനുളള പരിശീലനത്തിനിടെ കാലിന് സാരമായി പരുക്കേറ്റു.  

ഇതുപോലെ കാലിൽ ബാറ്റേജ് കെട്ടിയാണ് ഭരതനാട്യത്തിലും മത്സരിച്ചത്. ഇനി നാടോടി നൃത്തത്തിൽ മത്സരിക്കാനാണ് ഗൗതം ഒരുങ്ങുന്നത്.  

MORE IN Newsmaker2017
SHOW MORE