മികവ് തെളിയിച്ച് ആവണി

Thumb Image
SHARE

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നാലിനങ്ങളിൽ ഏ ഗ്രേഡ് നേടി ഒരു മിടുക്കി. കൊല്ലം നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ ആവണി എസ് പ്രസാദാണ് പങ്കെടുത്ത ഇനങ്ങളിലെല്ലാം ഏ ഗ്രേഡ് കരസ്ഥമാക്കിയത്. മോഹിനിയാട്ടം, സംസകൃതം പദ്യം ചൊല്ലൽ, സംസകൃതം പ്രഭാഷണം, നങ്ങ്യാർക്കൂത്ത് ഈ പത്താം ക്ലാസുകാരിക്ക് വഴങ്ങാത്തതായി ഒന്നുമില്ല. പിച്ചവച്ച നാൾ മുതൽ കലയോടാണ് പ്രിയം. കവയത്രിയായ അമ്മയാണ് ആവണിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. 

എല്ലാ ശനിയും ഞായറും തൃശൂരിലെത്തിയാണ് നൃത്തപരിശീലിനം. ഒന്നാം ക്ലാസ് മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. നങ്ങ്യാർക്കൂത്ത് പഠിക്കാൻ തുടങ്ങിയിട്ട് വെറും 3 വർഷം. ഇത് മൂന്നാം തവണയാണ് കലോൽസവത്തിൽ പങ്കെടുക്കുന്നത്. കലയും പഠനവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകണമെന്നാണ് ആവണിയുടെ ആഗ്രഹം 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.