സംഘാടനത്തിലെ പാകപ്പിഴയിൽ രണ്ടാം ദിനം

Thumb Image
SHARE

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനം ജില്ലകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങൾക്കാണ് സാക്ഷിയായത്. കോഴിക്കോട്ടും മലപ്പുറവും പാലക്കാടും പോയന്റ് പട്ടികയിൽ ഒന്നാമതെത്താൻ ഇഞ്ചോടിഞ്ച് മൽസരമാണ്. സാങ്കേതിക തടസങ്ങൾ ചില വേദികളിൽ മൽസരങ്ങൾ വൈകാൻ കാരണമായി. 

ഹൈസ്ക്കൂൾ വിഭാഗം നാടകം, ലളിതഗാനം, മാപ്പിളപ്പാട്ട്, ബാന്റ് മേളം തുടങ്ങി 63 ഇനങ്ങളി ഇന്ന് മൽസരങ്ങളുള്ളത്. 24 വേദികളും സജീവമായി. 200 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോട് ജില്ലയാണ് പോയ്ന്റ് പട്ടികയിൽ ഒന്നാമത്. 196 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 194 പോയന്റ് വീതം നേടി കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകൾ മൂന്നാം സ്ഥാനത്തുണ്ട്. 

പതിമൂന്നാം വേദിയായ സംഗീത നാടക അക്കാദമി ഹാളിൽ നടന്ന നാടക മൽസരത്തിനിടയിൽ സീറ്റിനെ ചൊല്ലി തർക്കമുണ്ടായി. മുന്നിലെ രണ്ട് നിര കമ്മിറ്റിക്കാർക്കായി മാറ്റി വച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ മൽസരം കുറച്ച് സമയത്തേക്ക് നിർത്തി വച്ചു. ശബ്ദ സംവിധാനത്തിലെ തകരാറുമൂലം ഹയർ സെക്കന്ററി വിഭാഗം നാടൻ പാട്ട് മത്സരം തുടങ്ങാനും വൈകി. 

MORE IN Newsmaker2017
SHOW MORE