ചെറിയ താളപ്പിഴകളില്‍ രണ്ടാം ദിനം; ഒപ്പമോടി കോഴിക്കോടും പാലക്കാടും

Thumb Image
SHARE

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനം ജില്ലകൾ തമ്മില്‍ വാശിയേറിയ മൽസരം. കോഴിക്കോടും പാലക്കാടും മലപ്പുറവുമാണ് മുന്നിലോടുന്നത്. സാങ്കേതിക തടസങ്ങൾ ചില വേദികളിൽ മൽസരങ്ങൾ വൈകാൻ കാരണമായി. 

നാടകം, തിരുവാതിര, മിമിക്രി, മാപ്പിളപ്പാട്ട്, കഥാ പ്രസംഗം തുടങ്ങി 63 ഇനങ്ങളായിരുന്നു രണ്ടാം ദിനം. 24 വേദികളും സജീവമായി. പോയന്റ് പട്ടികയിൽ ഒന്നാമതെത്താൻ വടക്കൻ ജില്ലകൾ തമ്മിലാണ് മത്സരം. ഞായറാഴ്ച്ചയായതിനാൽ കാണികളുടെയെണ്ണത്തിലും വർദ്ധനവുണ്ടായി. നാടകവും തിരുവാതിരയും കാണാൻ ജനങ്ങൾ തിങ്ങിക്കൂടി. ലളിതഗാനം പദ്യം ചൊല്ലൽ മൽസരങ്ങൾ മികച്ച നിലവാരം പുലർത്തി.  

പതിമൂന്നാം വേദിയായ സംഗീത നാടക അക്കാദമി ഹാളിൽ നടന്ന നാടക മൽസരത്തിനിടെ സീറ്റിനെ ചൊല്ലി തർക്കമുണ്ടായി. മുന്നിലെ രണ്ട് നിര കമ്മിറ്റിക്കാർക്കായി മാറ്റി വച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ മൽസരം കുറച്ച് സമയത്തേക്ക് നിർത്തിവച്ചു. 

ശബ്ദ സംവിധാനത്തിലെ തകരാറുമൂലം ഹയർ സെക്കന്ററി വിഭാഗം നാടൻ പാട്ട് മത്സരം തുടങ്ങാനും വൈകി.  

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.