കലാപൂരത്തിന്റെ രണ്ടാംനാൾ പോരാട്ടം കനക്കുന്നു

Thumb Image
SHARE

സ്കൂള്‍ കലോല്‍സവത്തിന്റെ രണ്ടാംദിവസത്തില്‍ പോയന്റ് നിലയില്‍ കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാടുന്നു. ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്ന ഇന്ന് 24 വേദികളിലും മല്‍സരങ്ങള്‍ തുടങ്ങി. മിമിക്രി, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, കോല്‍ക്കളി,തിരുവാതിര,ഭരതനാട്യം,കുച്ചിപ്പുഡി തുടങ്ങിയ ഇനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ മല്‍സരങ്ങളുടെ സമയക്രമം പാലിക്കാത്തത് സംഘാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒന്നാം വേദിയില്‍ ഭരതനാട്യവും പതിനാറാം വേദിയില്‍ ചവിട്ടുനാടകവും ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

MORE IN Newsmaker2017
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.