കൊണ്ടും കൊടുത്തും പാർട്ടി പ്രതിനിധികളും അനുഭാവികളും; കളംനിറച്ച് വോട്ടു കവല

vottukavala
SHARE

പാലായിലെ വികസനവും ശബരിമലയും ഇക്കുറി തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയങ്ങളാകുമെന്ന് യുഡിഎഫ്. റോഡിലെ വികസനത്തിനപ്പുറം ഒന്നും പാലായിലുണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ആരോപണങ്ങളുമായി കൊണ്ടും കൊടുത്തും പാർട്ടി പ്രതിനിധികളും അനുഭാവികളും വോട്ടു കവലയുടെ കളംനിറച്ചു.

പാലാ മണ്ഡലത്തിലെ രാമപുരത്തായിരുന്നു  വോട്ടുകവല. പെയ്യാൻ ഒരുങ്ങി  നിന്ന കാർമേഘം പോലും ചർച്ചയ്ക്ക് വഴിമാറി. തൊഴിലധിഷ്ഠിത സ്ഥാപനങ്ങളുടെ അഭാവവും പാലായിലെ കോളജിന് എയ്ഡഡ് പദവി നൽകിതിന്റെ നേട്ടവും പറഞ്ഞ് എൽഡിഎഫ്.

അഞ്ച് പതിറ്റാണ്ട് കെ.എം.മാണി ഭരിച്ച മണ്ഡലത്തിൽ വെള്ളവും വെളിച്ചവും എന്തിന് വീടുപോലുമില്ലാത്ത സ്ഥലങ്ങളുണ്ടെന്ന് ബിജെപി.

നാലമ്പലത്തിന്റെ നാട്ടിൽ ശബരിമലയും വിഷയമായി.

ശബരിമല കടന്ന് ചർച്ച പ്രളയ ദുരിതാശ്വാസത്തിലേക്കെത്തിയതോടെ അരോപണങ്ങളുടെ മൂർച്ചയേറി. വികസന നേട്ടം പറഞ്ഞ എൽ ഡി എഫിനെ പ്രതിരോധത്തിലാക്കി വോട്ടർമാരുടെ പ്രതികരണം. ചോദ്യങൾക്കൊപ്പം പ്രകോപനം ഉയർത്തി ചില പ്രതിരോധങ്ങൾ. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളും വായടിപ്പിക്കുന്ന മറുപടിയുമായി രാമപുരം വോട്ടു കവലയുടെ ചൂടേറ്റി.

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...