‘അഞ്ചി’ലേക്ക് യുഡിഎഫിന് ആശങ്ക; ‘കച്ചവട’ത്തില്‍ പരുങ്ങി ബിജെപി: സര്‍ക്കാരിന് പിടിവള്ളി

Ahladam-01
SHARE

അഞ്ചിടത്ത് പോരിനിറങ്ങാനിരിക്കുന്ന യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നതാണ് പാലായിലെ അപ്രതീക്ഷിത തിരിച്ചടി. അതേസമയം ലോക്സഭയിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്ന് എൽഡിഎഫിനും സർക്കാരിനും തിരിച്ചു കയറാനുള്ള പിടിവള്ളിയായി മാറി പാലായിലെ ജയം. കഴിഞ്ഞ തവണത്തേക്കാൾ വോട്ടു കുറഞ്ഞത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെയും സംശയത്തിന്റെ നിഴലിൽ നിർത്തും. അതിനിടെ അഞ്ചിടങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

അതേസമയം പാലായിൽ ഏറ്റ കനത്ത പരാജയത്തിൽ വീഴ്ചകള്‍ തിരുത്തുമെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. ജനവിശ്വാസം വീണ്ടെടുക്കും എന്നും പരാജയത്തില്‍ പതറില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. രണ്ടില ചിഹ്നം കിട്ടാത്തത് പരാജയത്തിന് കാരണമായെന്നും ജോസ് കെ മാണി പ്രതികരിച്ചു. എന്നാൽ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്നാൽ ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്ന് ജോസ് ടോം പ്രതികരിച്ചു.

  പാലായില്‍ ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച. ലോക്സഭാ തിര‍ഞ്ഞെടുപ്പിനേക്കാള്‍ 8489 വോട്ടും  2016 നിയമസഭയിലേക്കാള്‍ 6777 വോട്ടുമാണ് എന്‍.ഹരിക്ക് കുറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ എന്‍.ഹരി തന്നെ  നേടിയ   24821 വോട്ട്  ഇത്തവണ   18044 വോട്ടായി കുറഞ്ഞു.   വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ തിരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് പറഞ്ഞ് എന്‍.ഹരി പുറത്താക്കിയിരുന്നു. ഹരി വോട്ടുകച്ചവടം നടത്തിയെന്നായിരുന്ു ബിനുവിന്റെ ആരോപണം. 

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...