ഭരണങ്ങാനവും കൈവിട്ടു; മാണി സി കാപ്പൻ സുരക്ഷിത ഭൂരിപക്ഷത്തിലേക്ക്

Mani-C-kappan-and-Team-Happ
SHARE

ഉറച്ച കോട്ടയായ ഭരണങ്ങാനത്തും അടിപതറി യുഡിഎഫ്. പാലായിൽ എൽഡിഎഫിന്റെ  മണിമുഴക്കമായി ഈ ഉപതിരഞ്ഞെടുപ്പ്. പാലാ നഗരസഭയിലും എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ഫലം പുറത്തുവന്ന നാല് പഞ്ചായത്തുകളിലും മാണി സി. കാപ്പന് ലീഡ് നേടി. ലീഡ് നേടിയ മറ്റ് പഞ്ചായത്തുകള്‍:  കടനാട്, രാമപുരം,  മേലുകാവ്, മൂന്നിലവ്. ഇനി എണ്ണാനുള്ളത്: ഭരണങ്ങാനം,തലനാട്,തലപ്പലം പഞ്ചായത്തുകളിലും പാലാ നഗരസഭയിലും. 

അതിനിടെ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി. 

ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് മറിഞ്ഞതെന്ന് പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. രാമപുരത്ത് വോട്ട് ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം. 

   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...