ശത്രുകളോട് പോലും വോട്ട് തേടുന്ന 'മാണി'തന്ത്രം; ഓർത്തെടുത്ത് സിബി മാത്യു

siby-mathew
SHARE

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതിൽ കെ.എം.മാണിയോളംപോന്ന നേതാവില്ലെന്ന് രണ്ട് പതിറ്റാണ്ടിലേറെക്കാലം സന്തതസഹചാരിയായിരുന്ന സിബി മാത്യു.  അഞ്ചു പതിറ്റാണ്ടിലേറെക്കാലത്തെ പൊതുപ്രവർത്തന ജീവിതത്തിനിടയിൽ കെ.എം.മാണിയെ ഏറ്റവുമധികം ഉലച്ചത് ബാർ കോഴ ആരോപണമായിരുന്നെന്നും സിബി മാത്യു പറയുന്നു

1996 മുതൽ അഞ്ച് തിരഞ്ഞെടുപ്പുകളിൽ കെ.എം.മാണിയുടെ നിഴലായി സിബി ഉണ്ടായിരുന്നു.മാണി സാർ ഇല്ലാത്ത തിരഞ്ഞെടുപ്പായതുകൊണ്ട് മൽസരത്തിന് ഇക്കുറി കടുപ്പമേറുമെന്നും സിബി പറയുന്നു. രാഷട്രീയ ശത്രുക്കളോടുപോലും നേരിട്ട് വോട്ടു തേടുന്ന രീതിയായിരുന്നു കെ.എം.മാണിയുടേത്.  വോട്ടു ചോദിക്കുന്നതിനിടയിൽ പറ്റിയ അബദ്ധങ്ങൾ  അതി വിദഗ്ധമായി മാണി കൈകാര്യം ചെയ്ത രീതി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്

പ്രസന്നവദനനായി മാത്രമെ കെ.എം.മാണിയെ കണ്ടിട്ടുള്ളു. എടുപ്പിലും നടപ്പിലുമെല്ലാം എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ബാർ കോഴ ആരോപണം കെഎം.മാണിക്ക് ഏറെ ആത്മ സംഘർഷമുണ്ടാക്കി. മരണം വരെ ആ വേദന മനസിലുണ്ടായിരുന്നു. പാലാ സെന്റ് തോമസ് കോളജിൽ ചെയർമാൻ സ്ഥാനത്തേക്ക് മൽസരിച്ച് പരാജയപ്പെട്ട സിബിയെ കെ.എം.മാണി പിന്നീട് കൂടെക്കൂട്ടുകയായിരുന്നു.ആ സ്നേഹം മരണം വരെ ഇരുവരും കാത്തു സൂക്ഷിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...