കേരളാ കോണ്‍ഗ്രസിനെ നിലനിർത്തിയത് നേതാക്കളുടെ ശുഷ്കാന്തി; ഡെന്നീസ് ജോസഫ്

dennis
SHARE

ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ പേരായിരുന്നു ഡെന്നിസ് ജോസഫ്. തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി മൂന്നു പതിറ്റാണ്ടിലേറെക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കോട്ടയംകാരനായ ഡെന്നിസ് ജോസഫ് പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മനോര ന്യൂസിനോട് മനസു തുറക്കുന്നു.

മോഹൻ ലാലിനെ സൂപ്പർ താരമാക്കിയ ചിത്രം രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, മമ്മൂട്ടിയുടെ ട്രെൻഡ് സെറ്ററുകളായ ന്യൂഡൽഹി, നായർ സാബ്, സംഘം, കോട്ടയം കുഞ്ഞച്ചൻ... ഡെന്നിസിന്റെ ഹിറ്റുകളുടെ എണ്ണം നീളുന്നു. ജോഷി, ഹരിഹരൻ, കെ.ജി.ജോർജ്, ഭരതൻ, തമ്പി കണ്ണന്താനം ഡെന്നിസിന്റെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളുടെ സംവിധായകരായത് മലയാളത്തിലെ എണ്ണം പറഞ്ഞവർ.  തന്റെ സിനിമകളിലെല്ലാം നേരിട്ടും അല്ലാതെയുമൊക്കെ രാഷട്രീയം പറഞ്ഞിട്ടുള്ള ഡെന്നിസ് ജോസഫ് പക്ഷെ രാഷ്ട്രീയം പറയാനായി താൻ സിനിമ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നു.

സഭയുടെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ കേരളാ കോൺഗ്രസിന് ഇത്ര ആയുസ് ഉണ്ടാകുമായിരുന്നില്ലന്നും നിരീക്ഷണം.സിനിമയും രാഷ്ട്രീയവും തമ്മിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ല. തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തിലെ സിനിമാക്കാർ രാഷ്ട്രിയ പ്രവർത്തകരല്ല.ഫാൻ ബേസ് ഉപയോഗിച്ച് സിനിമാക്കാർക്ക് രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ല. അത് കേരളത്തിലായാലും തമിഴ്നാട്ടിലായാലും. കമൽ ഹാസനും ശിവാജി ഗണേശനും ഉദാഹരണങ്ങളാണ്.

എട്ടും പത്തും തവണ പിളർന്നിടും  കേരളാ കോൺഗ്രസ് നില നിൽക്കുന്നതിനെ വിമർശനമുണ്ടെങ്കിലും അതിന് കാരണം മണ്ഡലത്തോടുള്ള നേതാക്കളുടെ ശുഷ്കാന്തിയാണെന്നും ഡെന്നിസ് ജോസഫ് പറയുന്നു. കഥകളും കഥാപാത്രങ്ങളും കേരളാ കോൺഗ്രസിൽ ആവശ്യത്തിനുണ്ടെങ്കിലും തന്റെ സിനിമയ്ക്ക് ഒരിക്കലും ആ രാഷ്ട്രീയ പശ്ചാത്തലം ഉപയോഗിക്കില്ല എന്ന് തന്നെയാണ് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ തിരക്കഥാകൃത്തിന്റെ നിലപാട്.

MORE IN KERALA
SHOW MORE
Loading...
Loading...