ഘടക കക്ഷികൾ തമ്മിൽ മത്സരം വേണ്ട; രാഷ്ട്രീയ പരാജയം അല്ലെന്ന് ബെന്നി ബഹന്നാൻ

benny27
SHARE

പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവി രാഷ്ട്രീയ പരാജയമല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. മുന്നണികൾക്കുള്ളിൽ മത്സരം വേണ്ട. മുന്നണികൾ തമ്മിലാണ് മത്സരം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടക കക്ഷികൾ തമ്മിലുള്ള മത്സരം അവസാനിപ്പിക്കേണമെന്ന പാഠമാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. 

വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടി പറഞ്ഞിരുന്നു.മാണി സി കാപ്പൻ ആരുമായാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്ന് എൽഡിഎഫ്  പരിശോധിക്കണം. പാലയിലെ ഫലം വരാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളെയും ബാധിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. മുന്നണിയിലുണ്ടായ പ്രശ്നങ്ങൾ മുന്നണി ചർച്ച ചെയ്തു. അത് പാർട്ടി പരിഹരിച്ചതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...