‘അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്’; ഇബ്രാഹിംകുഞ്ഞിനെതിരെ മുഖ്യമന്ത്രി

pinarayi-on-ibrahim
SHARE

വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ പരോക്ഷപരാമര്‍ശവുമായി മുഖ്യമന്ത്രി. 'ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്; അയാള്‍ അനുഭവിക്കാന്‍ പോവുകയാണന്ന്' മുഖ്യമന്ത്രി  പറഞ്ഞു. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പാലായിൽ പറഞ്ഞു. 

അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. സര്‍ക്കാര്‍ ഫയലുകള്‍ കിട്ടിയ ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍  ഇബ്രാഹിം കുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം മതിയെന്നാണ്  തീരുമാനം. 

മേല്‍പാലം നിര്‍മാണത്തിനായി മുന്‍കൂര്‍ പണം നല്‍കിയത് തെറ്റെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. റോഡ് ഫണ്ട് ബോര്‍ഡും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരളയും തമ്മില്‍ പണമിടപാട് ശരിയല്ല. അങ്ങനെയൊരു കീഴ്്വഴക്കമില്ല. കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടുപോകും. ടി.ഒ. സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.  

എന്നാൽ പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകളുടെ പിന്‍ബലമില്ലാത മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നീങ്ങാന്‍ കഴിയുമോ എന്ന് വിജിലന്‍സ് പരിശോധിക്കണം. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നീങ്ങില്ലെന്ന് ലീഗ് വിലയിരുത്തല്‍. പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനീക്കം മാത്രം. അറസ്റ്റിന് പിന്‍ബലം നല്‍കാവുന്ന രേഖകളില്ലെന്നും വിലയിരുത്തല്‍.

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...