തലവേദനയായി ക്വാറികൾ; ആർക്കും വോട്ടില്ലെന്ന് ഭരണങ്ങാനംകാർ

pala-bharananganam-quarry
SHARE

മുന്നണികൾക്ക് തലവേദനയായി ഭരണങ്ങാനം പഞ്ചായത്തിൽ അനുമതി കിട്ടിയ 13 ക്വാറികൾ. ഇടത് വലത് എൻ ഡി എ മുന്നണികൾക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാ പ്രദേശത്തുള്ളവർ. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ.

സഹനത്തിന്റെ വിശുദ്ധ അൽഫോൻസാമ്മയോടുള്ള പ്രാർത്ഥനകളാൽ മുഖരിതമാണ് ഭരണങ്ങാനം. ഭാരത്തിലെ ആദ്യ വിശുദ്ധ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ട പുണ്യഭൂമി. 1986 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച വേദിയുടെ മുകൾ ഭാഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കബറിടം സ്ഥിതി ചെയ്യുന്ന അൽഫോൻസാ ചാപ്പലിലേയ്ക്ക് തീർഥാടകരുടെ പ്രവാഹമാണ്. തൊട്ടു ചേർന്ന് അൽഫോൻസാമ്മ താമസിച്ച മുറിയും മ്യൂസിയവും. 

 രാജ്യന്തര തീർഥാടന കേന്ദ്രത്തിന്റെ സാന്നിധ്യം പഞ്ചായത്തിന്റെ പൊതു വിലുള്ള വികസനത്തിന് കാരണമായിട്ടുണ്ട്. നിലവിൽ യു ഡി എഫിനാണ് പഞ്ചായത്ത് ഭരണം. 9316 വോട്ടർമാരാണ് പഞ്ചായത്തിലുളളത്.  5141പുരുഷന്മാരും 5369 സ്ത്രീകളും 12 ബൂത്തുകളിലായി വോട്ടു കുത്തും. കഴിഞ്ഞ നിയമസഭാ  തിരഞ്ഞെടുപ്പിൽ കെ എം മാണി 4316 വോട്ടു നേടിയപ്പോൾ  മാണി സി കാപ്പൽ 3896 വോട്ടുമായി ഒപ്പത്തിനൊപ്പം പിടിച്ചു. എൻ ഹരിക്ക് ലഭിച്ചത് 1591 വോട്ടുകൾ. ചരിത്രം  യു ഡി എഫ് അനുകൂലമെങ്കിലും നിലവിൽ ബലാബല പരീക്ഷണമാണ് ഭരണങ്ങാനത്ത്.  

MORE IN KERALA
SHOW MORE
Loading...
Loading...