ക്വാറിക്ക് അധികൃതരുടെ ഒത്താശ; തിരഞ്ഞെടുപ്പിൽ നേരിടുമെന്ന് കോട്ടമലക്കാർ

pala09
SHARE

പാലാമണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ രാമപുരത്ത് കോട്ടമല ക്വാറിക്ക് നല്കിയ അനുമതിയാണ് തെരഞ്ഞെടുപ്പ് ചൂടേറ്റുന്നത്. പ്രതിഷേധം കടുപ്പിച്ച നാട്ടുകാർ മജു പുത്തൻകണ്ടത്തിലിനെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കിയിരിക്കുന്നു.  വനവാസകാലത്ത് പമ്പാതീരത്തേയ്ക്ക് പോകവേ ശ്രീരാമൻ വിശ്രമിച്ച ഇടമാണത്രേ രാമപുരമായത്. ശ്രീരാമ ലക്ഷ്മണ ഭരത-ശത്രുഘ്നൻ മാരെ ഒരുമിച്ചു തൊഴാനുള്ള നാലമ്പല ദർശന പുണ്യവും രാമപുരത്തുകാർക്ക് സ്വന്തം. ഏഷ്യയിലെ തന്നെ വലിയ ദേവാലയങ്ങളിലൊന്നായ സെന്റ് അഗസ്റ്റിൻസ് പള്ളി തൊട്ടടുത്ത് തലയുയർത്തി നില്ക്കുന്നു.

ജനസംഖ്യയിലും വിസ്തൃതിയിലും പാലായിലെ ഏറ്റവും വലിയ പഞ്ചായത്താണ് രാമപുരം.പാലായുടെ സാംസ്കാരിക തലസ്ഥാനം കൂടിയാണ് ഈ ചെറുപട്ടണം. കുചേലവൃത്തം വഞ്ചിപ്പാട്ടെന്ന ഒറ്റക്കാവ്യത്തിലുടെ മലയാള സാഹിത്യത്തിൽ സമുന്നതനായ രാമപുരത്ത് വാര്യരുടെ,  ഇന്ത്യൻ ഭാഷയിലെഴുതിയ ആദ്യ യാത്രാ വിവരണം വർത്തമാന പുസ്തകത്തിന്റെ രചയിതാവ് പാറേമ്മാക്കൽ തോമാക്കത്തനാരുടെ,  ചെറുകഥകളുടെ തമ്പുരാട്ടി ലളിതാംബിക അന്തർജനത്തിന്റെ ഇവരുടെയൊക്കെ നാട് . മലകളും തോട്ടങ്ങളും നിറഞ്ഞ കാർഷിക മേഖല. റബറാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാർഗം. കൈതപ്പാടവും  കൊക്കോയുംകാപ്പിയുമൊക്കെ ധാരാളമുള്ളയിടം.

മലനിരകളുടെ പ്രത്യേകതയിൽ  കോട്ടയത്ത് ഏറ്റവും കൂടുതൽ മഴ കിട്ടുന്നയിടമാണ് കോട്ടമല. അപൂർവ സസ്യങ്ങൾ തിങ്ങി നിറഞ്ഞ മലനിരകൾ തുരക്കാൻ  രാഷ്ട്രീയക്കാരും പാറമട ലോബിയും ഒരു വശത്ത്. അരുതേയെന്ന് അപേക്ഷിച്ച് കോട്ടമലയുടെ താഴ്വാരത്തുള്ള ആയിരങ്ങൾ. വലിയ പ്രക്ഷോഭങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. പക്ഷേ എല്ലാ അനുമതിയും നേടി മല തുരക്കാനുള്ള ഒരുക്കത്തിലാണ് പാറമടക്കാർ. 

23791 വോട്ടർമാരാണ് പഞ്ചായത്തിലുള്ളത്. 11632 പുരുഷന്മാരും 12 159 സ്ത്രീകളും 22 ബൂത്തുകളിലായി വോട്ടു കുത്തും. കഴിഞ്ഞ നിയമസഭാ  തിരഞ്ഞെടുപ്പിൽ കെ എം മാണി 7271 വോട്ടു നേടിയപ്പോൾ  മാണി സി കാപ്പൽ 7091 വോട്ടുമായി ഒപ്പത്തിനൊപ്പം പിടിച്ചു. എൻ ഹരിക്ക് ലഭിച്ചത് - 3622 വോട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. 

ചരിത്രം  യു ഡി എഫിന് അനുകൂലമെങ്കിലും നിലവിൽ ബലാബല പരീക്ഷണമാണ് രാമപുരത്ത്. ഒപ്പം മാറിയ പരിസ്ഥിതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കോട്ടമല സംരക്ഷണ സമിതിയും അരക്കൈ നോക്കും.

MORE IN KERALA
SHOW MORE
Loading...
Loading...