രാമപുരം യുഡിഎഫിനെ കൈവിടുന്നു; പാലായില്‍ ചരിത്രം മാറുമോ?

josetom1
SHARE

രാമപുരത്ത് മുന്നേറി എല്‍ഡിഎഫ്. പാലായില്‍ ആദ്യറൗണ്ട് വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് മുന്നില്‍. രാമപുരം പഞ്ചായത്തില്‍ 14 ബൂത്തുകള്‍ എണ്ണി. രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. രാമപുരത്ത് യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി മുന്നിട്ട് നിന്നിരുന്നു.  വിഡിയോ റിപ്പോർട്ട് കാണാം. 

രാമപുരത്തെ വോട്ടുകൾ പാലയിലെ വിധി നിർണയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എൽഡിഎഫിനും യുഡിഎഫും ഒരു പോലെ മേൽകൈയുള്ള പഞ്ചായത്ത് ആണ് രാമപുരം. രാമപുരത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പാലായുടെ തരംഗം ഏറെക്കുറെ അറിയാൻ സാധിക്കാം.  

പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...