മാണിയുടെ പിന്തുടർച്ചാവകാശം ജോസഫിനെന്ന് ജോയ്; തള്ളി കോണ്‍ഗ്രസ്: വിവാദം

joy-ebraham1
SHARE

പാലാ പോളിങ് ദിനത്തിലും പുകഞ്ഞുകത്തി  കേരള കോൺഗ്രസിലെ  തര്‍ക്കങ്ങള്‍.  കെ.എം മാണിയുടെ പിന്തുടർച്ച അവകാശം  ജോസഫ് വിഭാഗത്തിനാണെന്ന  ജോയ് എബ്രഹാമിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ പരാതിയുമായി ജോസ് കെ. മാണി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പി.ജെ.ജോസഫിനെ അതൃപ്തി അറിയിച്ചു.

കെ എം മാണിയുടെ രാഷ്ട്രീയ പിന്തുടർച്ച അവകാശം   ഒരു കുടുംബത്തിന് അവകാശപ്പെട്ടതല്ലെന്ന് ജോയ് എബ്രഹാം  തുറന്നടിച്ചു. കെ.എം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്തു ഇപ്പോൾ കുതന്ത്രങ്ങളാണ് ഭരിക്കുന്നത്‌. 

പക്വതയില്ലാത്ത നേതൃത്വമാണ്  ജോസ് കെ മാണി വിഭാഗം.  ഇവർ ദുരഭിമാനം മൂലം രണ്ടില ചിഹ്നം പോലും നഷ്ടപ്പെടുത്തി. ഇത്  തിരഞ്ഞെടുപ്പിലും  പ്രതിഫലിക്കുമെന്ന് ജോസഫ് വിഭാഗം കുറ്റപ്പെടുത്തി. 

ജോയ് എബ്രഹാമിന്റെ വാദങ്ങൾ തെറ്റാണെന്നും, യുഡിഎഫ് വിജയം ഉറപ്പാണെന്നും  ഉമ്മൻചാണ്ടി പറഞ്ഞു. 

പോളിങ് ദിവസം വിവാദ പ്രസ്താവനകൾ ഇറക്കിയത് അനുചിതമാണെന്ന് യൂ ഡി എഫ് സെക്രട്ടറി ജോണി നെല്ലൂരും പ്രതികരിച്ചു. 

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...