എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചു; പാലായിൽ എൻഡിഎയുടെ ശക്തമായ പ്രചാരണം

hari-pala
SHARE

എൽഡിഎഫിനെയും യുഡിഎഫിനെയും  കടന്നാക്രമിച്ച് പാലായിൽ എൻ.ഡി.എയുടെ പ്രചാരണം. മലയോര മേഖലായായ തലനാട് ചാമപ്പാറയിൽനിന്നാണ് എൻ.ഹരിയുടെ പ്രചാരണം തുടങ്ങിയത്. 

കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ ഗുരുതരമായ അനാസ്‌ഥയുണ്ടെന്നാണ്  സ്ഥാനാർഥി എൻ.ഹരി ആരോപിച്ചത്.  ഇരുമുന്നണികൾക്കെതിരെയും ആക്രമണം അഴിച്ചുവിടുന്നതിനോടൊപ്പം  നരേന്ദ്രമോദി സർക്കാരിന്റെ ഭരണനേട്ടങ്ങളെയും പ്രചാരണ വിഷയമാക്കിയാണ് എൻ.ഡി.എയുടെ  പ്രചാരണം തുടരുന്നത്. 

അതെസമയം കെ.എം.മാണിയെ വിടാതെയുള്ള വിമർശനമാണ് ജനപക്ഷം നേതാവ് പി.സി.ജോർജ് ഉന്നയിച്ചത്. കർഷക മിത്രമെന്ന പേരിൽ വോട്ടു തട്ടിയിരുന്ന കേരള കോൺഗ്രസിന്റെ തട്ടിപ്പ് ഇനി നടക്കില്ലെന്നും പി.സി.ജോർജ് പറഞ്ഞു. 

രാജ്യം പുരോഗതിയുടെ പാതയിൽ ആണെന്നും നരേന്ദ്രമോദി സർക്കാർ  അധികാരത്തിൽ വന്നതിനുശേഷം ഭാരതീയൻ എന്നനിലയിൽ അഭിമാനം തോന്നുന്നു എന്നും  പി.സി.ജോർജ് പറഞ്ഞുവച്ചു. 

എൻ.ഡി.എ. സ്ഥാനാർഥിയുടെ മലയോര പര്യടനം മൂന്നിലവ്, മേലുകാവ്,  പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് കടനാട്  പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ സമാപിച്ചു. അതിനിടെ ത്രിപുരയിൽ ബിജെപിക്കായി തന്ത്രം മെനഞ്ഞ സുനിൽ ദിയോധർ ഉൾപ്പെടെയുള്ള പ്രമുഖർ വരും ദിവസങ്ങളിൽ പ്രചാരണത്തിനായി എത്തും.  

MORE IN KERALA
SHOW MORE
Loading...
Loading...