തിരഞ്ഞെടുപ്പുകളം ചൂടുപിടിപ്പിച്ച് മുന്നണികൾ; വാക്പോരുമായി സ്ഥാനാർഥികൾ

pala-war
SHARE

തിരഞ്ഞെടുപ്പിനെ തീപിടിപ്പിച്ച് വീണ്ടും സ്ഥാനാർത്ഥികളുടെ വാക്പോര്. കാറ്റ് ഇടത്തോട്ട് എന്ന് എൽഡിഎഫും, അങ്ങനെയില്ലെന്ന് യുഡിഎഫും, ഇതൊന്നുമല്ലെന്ന് എൻ.ഡി.എയും പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ പാലായെ ഇളക്കിമറിച്ചാണ് സ്ഥാനാർഥികളുടെ പര്യടനം തുടരുന്നത്. മാണി സി.കാപ്പന്റെ ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്യാൻ ഭരണങ്ങാനത്തെ ചൂണ്ടച്ചേരി കോളജ് പടിക്കൽ എത്തിയ ഗതാഗതമന്ത്രിയാണ് 'കാറ്റ്' പോരിന് തിരികൊളുത്തിയത്.

  ഇടതുപക്ഷസ്ഥാനാർഥി മാണി സി.കാപ്പനും സന്തോഷം. ഒരു പടികൂടി കടന്ന് വെറും വിജയമല്ല വൻവിജയം എന്നു കൂടി പറഞ്ഞു. കെ.എം.മാണിയുടെ നാട്ടിൽ കെ.എം.മാണിയുടെ ആളായി സ്വയം പരിചയപ്പെടുത്തുന്ന യുഡിഎഫ് സ്ഥാനാർത്ഥി നൽകി ഒരു കലക്കൻ മറുപടി.

എല്ലാവരും കാറ്റിനെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് എൻഡിഎ സ്ഥാനാർഥിയും ഒട്ടും കുറച്ചില്ല. യുഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ചും ഒന്നുകൊട്ടി എൻഡിഎ സ്ഥാനാർഥി. 

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...