വികസനവും വിശ്വാസവും: മനസ്സ് തുറന്ന് പാലായിലെ സ്ഥാനാർത്ഥികൾ

palanew
SHARE

ജോസും ജോസഫും ഒന്നിച്ചു പോകണമെന്നാണ് ആഗ്രഹമെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. താൻ വിശ്വാസികൾക്കൊപ്പമെന്ന് മാണി സി. കാപ്പൻ. വിശ്വാസം തന്നെയാണ് പ്രധാന വിഷയമെന്ന് എൻ ഡി എ സ്ഥാനാർഥി എൻ.ഹരി. പാലായിലെ മൂന്നു പ്രമുഖ സ്ഥാനാർഥികളും മനോരമ ന്യൂസ് ഒരുക്കിയ വേദിയിൽ ആദ്യമായി ഒത്തുചേർന്നപ്പോഴായിരുന്നു പ്രതികരണങ്ങൾ.

തിരഞ്ഞെടുപ്പ് ആവേശത്തിന്റെ മുൾമുനയിൽ നിന്നാണ് മൂന്നു സ്ഥാനാർഥികളും മനോരമ ന്യൂസിന്റ അതിഥികളായെത്തിയത്. രാഷട്രീയവും വികസനവുമെല്ലാം വന്ന ചർച്ചയിൽ യുഡിഎഫ് സ്ഥാനാർഥി സമീപകാല വിവാദൾക്ക് മറുപടി തന്നു.  ജോസ് കെ.മാണിയുടെയും നിഷ ജോസ് കെ.മാണിയുടെയും  പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക്  സജീവമായി പരിഗണിച്ചിരുന്നു. സ്വീകാര്യനായ സ്ഥാനാർഥി വേണമെന്ന് ജോസഫ് പറഞ്ഞതിൽ തെറ്റില്ലന്നും ജോസ് ടോം പറഞ്ഞു.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാണി സി. കാപ്പൻ നിലപാട് വ്യക്തമാക്കി. താൻ വിശ്വാസിയാണ് അതുകൊണ്ട് വിശ്വാസികൾക്കൊപ്പവുമാണ്. വിശ്വാസം തന്നെയാണ് പ്രധാന വിഷയമെന്ന് പ്രതികരിച്ച എൻഡിഎ സ്ഥാനാർഥി എൻ.ഹരി ബിജെപിക്ക് ജയസാധ്യതയില്ലന്ന പി സി. ജോർജിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും വ്യക്ത്മാക്കി.

രാഷ്ട്രിയത്തിനൊപ്പം  വികസനവും വിഷയമായ ചർച്ചയിൽ വരും ദിവസങ്ങളെ ചൂടുപിടിപ്പിക്കുന്ന പ്രസ്താവനകൾക്കാണ് സ്ഥാനാർഥികൾ തിരി കൊളുത്തിയത്

MORE IN KERALA
SHOW MORE
Loading...
Loading...