തപാല്‍ വോട്ടില്‍ ഒപ്പത്തിനൊപ്പം; പാലായില്‍ നെഞ്ചിടിപ്പേറുന്നു

palaaa
SHARE

പാലായില്‍  തപാല്‍വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം (6–6)‌. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. 14 സര്‍വീസ് വോട്ടുകള്‍ എണ്ണുന്നു. 

രാമപുരത്തെ വോട്ടുകൾ പാലയിലെ വിധി നിർണയിക്കും. എൽഡിഎഫിനും യുഡിഎഫും ഒരു പോലെ മേൽകൈയുള്ള പഞ്ചായത്ത് ആണ് രാമപുരം. രാമപുരത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പാലായുടെ തരംഗം ഏറെക്കുറെ അറിയാൻ സാധിക്കാം.  

പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...