പാലായില്‍ ചിത്രത്തിലില്ലാതെ യുഡിഎഫ്; ഇനി ആശങ്ക രണ്ടിടങ്ങളിലെന്ന് കാപ്പൻ

kappan-ldf
SHARE

വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. യുഡിഎഫ് സ്ഥാനാർഥി നിലവിൽ ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയാണ്. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പോലുമാണ് എൽഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമായാണ്. സ്വാഭാവികമായി വോട്ടുനില ഇനിയും മെച്ചപ്പെടുമെന്നും മുത്തോലിയിലും കൊഴുവനാലിലും മാത്രമേ അൽപ്പെങ്കിലും ആശങ്കയുള്ളുവെന്നും മാണി സി കാപ്പൻ പറ‍ഞ്ഞു. കേരള കോൺഗ്രസിൽ വോട്ട് ചോർച്ചയും ഇതിനോടകം ചർച്ചയാകുന്നുണ്ട്.

നാലു പഞ്ചായത്തുകളിലും മുന്നേറി മാണി സി.കാപ്പന്‍. കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി. 

ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് മറിഞ്ഞതെന്ന് പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. രാമപുരത്ത് വോട്ട് ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം. 

   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...