പാലായില്‍ രാഷ്ട്രീയം പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

ramesh
SHARE

പാലാ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇടതു വലതു മുന്നണികൾ പാലായിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഭയക്കുകയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രനും വിമർശിച്ചു. പാലായിൽ എൻസിപി ദേശീയ നിർവാഹക സമിതി അംഗം പാർട്ടി വിട്ടതിനു പിന്നിൽ യു ഡി എഫ് ആണെന്ന് എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ ആരോപിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിനെ സി പി എം അരാഷ്ട്രീയവൽക്കരിക്കുന്നെന്നാണ് രമേശ് ചെന്നിത്തലയുടെ വിമർശനം. പാലായിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പറയാനില്ലാത്തതു കൊണ്ടാണ് ഇടത് നേതാക്കളുടെ ചിത്രമോ സി പി എം കൊടിയോ പോലുമില്ലാതെ ഇടതുപക്ഷം പ്രചാരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ജനകീയ വിഷയങ്ങൾക്കു പകരം വൈകാരിക വിഷയങ്ങളാണ് പാലായിൽ എൽ ഡി എഫും യു ഡി എഫും ഉന്നയിക്കുന്നതെന്ന് ബി ജെ പി നേതാവ് കെ.സുരേന്ദ്രന്റെ ആക്ഷേപം.

ദേശീയ നിർവാഹക സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ പാലായിൽ എൻസിപി പ്രവർത്തകർ പാർട്ടി വിട്ടത് തന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കില്ലെന്ന്  ഇടത് സ്ഥാനാർഥി മാണി സി കാപ്പൻ പ്രതികരിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...