പാലായില്‍ ബിജെപി - യുഡിഎഫ് ഒത്തുകളിയെന്ന് എം എം മണി ; തിരിച്ചടിച്ച് ശ്രീധരന്‍ പിള്ള

mmmani
SHARE

പാലായിൽ ബിജെപി യുഡിഎഫും ഒത്തുകളിക്കുന്നുവെന്ന് മന്ത്രി എം എം മണി. ജനങ്ങൾ തള്ളിയ പാർട്ടിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് വോട്ടുകച്ചവടം ആരോപിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തിരിച്ചടിച്ചു. മാണി സി. കാപ്പന് അനുകൂലമായ വെള്ളാപ്പള്ളിയുടെ പ്രസ്താവന പാലായിൽ ചലനമുണ്ടാക്കില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. 

പരസ്യം പ്രചാരണം തീരാൻ ഏഴുനാൾ മാത്രം ശേഷിക്കേ പാലായിൽ ആരോപണ പ്രത്യാരോപങ്ങളുമായി  അങ്കം മുറുക്കി മുന്നണികൾ. ബിജെപിക്കും കോൺ ഗ്രസിനുമെതിരെ വോട്ടുകച്ചവടം ആരോപിച്ച് എം എം മണി തുടങ്ങി.

നിഷാ ജോസ് കെ മാണിയെ ഒഴിവാക്കാൻ പിജെ ജോസഫും കോൺഗ്രസും ഒത്തു കളിച്ചുവെന്നും എം എം  മണി ആരോപിച്ചു.സി പി എമ്മിന് ഉന്നയിക്കാൻ വിഷയങ്ങളില്ലെന്ന് മറുപടി പറഞ്ഞത് ശ്രീധരൻപിള്ള

സമുദായ സംഘടനകൾ അവരുടെ അഭിപ്രായം പറയുന്നതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്ത്താന് ആഗ്രഹിക്കുന്നില്ലെന്നായിരുന്ന വെള്ളാപ്പള്ളിയുടെ  എല്ഡിഎഫ് അനുകൂല പ്രസ്താവനയെക്കുറിച്ച് ശ്രീധരന് പിള്ളയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന  ചലനം ഉണ്ടാക്കില്ലെന്ന് ജോസ് കെ. മാണി.   

എൽ ഡി എഫിന്റെ വാഹന പ്രചരണം തലപ്പലം പഞ്ചായത്തിൽ നിന്ന് തുടങ്ങി.പാലായിൽ തെരഞ്ഞെടുപ്പ് ചൂടേറ്റുന്ന  ക്വാറി  വിഷയത്തിൽ കാപ്പന്റെ പ്രതികരണം ഇങ്ങനെ.

MORE IN KERALA
SHOW MORE
Loading...
Loading...