ജോസ് ടോമിന് വോട്ട് തേടി നിഷയുടെ നേതൃത്വത്തിൽ വനിതാ സംഘം

pala-nisha-jose-k-mani-campaign
SHARE

പാലായിലെ യു.ഡി.എഫ്. സ്ഥാനാർഥിക്കായി വീടുകളിൽ പ്രചാരണം നടത്തി നിഷ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വനിതാ സംഘം. സ്ഥാനാർഥി ജോസ് ടോമിന്റെ ഭാര്യ ജെസിയും  തോമസ് ചാഴികാടൻ എം.പിയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.  

വോട്ട് തേടൽ അങ്ങനെ ക്ലൈമാക്സിലേക്ക്  കടക്കുമ്പോൾ സ്ഥാനാർത്ഥിയില്ലാതെ സമാന്തര പ്രചാരണത്തിലാണ് നിഷ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള സംഘം. ഇടതുപക്ഷത്തിന്റെ തീവ്രപര്യടനങ്ങളെ  വനിതകളെ ഇറക്കിയുള്ള പ്രചാരണത്തിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ക്യംപ്.  വനിതാ വോട്ടർമാർക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തിൽ കൂടുതൽ ആളുകളെ രാവിലെ തന്നെ കാണുകയായിരുന്നു ലക്ഷ്യം.  പാലാ മുത്തോലി പഞ്ചായത്തിലെ ചകിണിക്കുന്ന് കോളനിയിലായിരുന്നു പ്രചാരണം. വീട്ടമ്മമാരെ മാത്രമല്ല എല്ലാവരുടെയും വോട്ട് ഉറപ്പിക്കൽ ലക്ഷ്യമിട്ടാണ് സന്ദർശനമെന്ന് നിഷ. 

ജോസ് ടോമിന്റെ വിജയം തീർച്ചയാണെന്നും ജനങ്ങളുടെ അവശ്യത്തിനൊപ്പം സ്ഥാനാർഥിയുണ്ടാകുമെന്നും ജോസ് ടോമിന്റെ ഭാര്യ പ്രതികരിച്ചു. കെ.എം.മാണിയുടെ സ്ഥാനാർഥി എന്ന നിലയിൽ തന്നെയാണ് ജോസ് ടോമിനെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കോട്ടയം എം.പി. തോമസ് ചാഴികാടന്റെ ഭാര്യ. 

വനിതാ നേതാക്കൾ പാലാ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ. നഗരത്തിലാണ് ജോസ് ടോം പ്രധാനമായും കേന്ദ്രീകരിച്ചത്. വിവിധ സ്ഥാപനങ്ങളിൽ ആളുകളെ സ്ഥാനാർഥി സന്ദർശിച്ചു.   

MORE IN KERALA
SHOW MORE
Loading...
Loading...