'പാലാ' കടക്കാൻ ആര്? ജനവിധി ഉടനറിയാം: മുന്നണികൾക്ക് ചങ്കിടിപ്പ്

pala-candidates
SHARE

പാലായുടെ ജനവിധി ഇന്ന്. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.

പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം. മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. വോട്ടുചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് മാണി സി.കാപ്പന്‍.  ജോസഫ് വിഭാഗവും ബിഡിജെഎസും എല്‍ഡിഎഫിനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...