പാലാ വിധിയെഴുതി; 71.48 ശതമാനം പോളിങ്

pala-votters-3
SHARE

പാലാ ഉപതിരഞ്ഞെടുപ്പിൽ എഴുപത്തിയൊന്ന് ദശാംശം നാല് എട്ട് ശതമാനം പോളിങ് . പോളിങ് ശതമാനം പ്രതീക്ഷിച്ചത്ര ഉയർന്നില്ലെങ്കിലും യുഡിഎഫും എൽ ഡി എഫും പ്രതീക്ഷ കൈവിട്ടിട്ടില്ല. അതേ സമയം തിരഞ്ഞെടുപ്പിനു പിന്നാലെ നിയോജക മണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി.

തീവ്ര പ്രചാരണത്തിന്റെ ആവേശമൊന്നും പാലായിലെ പോളിങ്ങിൽ പ്രകടമായതേയില്ല. നഗരപരിധിയിൽ താരതമ്യേന നല്ല പോളിങ്ങ് നടന്നെങ്കിലും  ഗ്രാമീണ മേഖലകളിൽ രാവിലെ മുതലേ മന്ദഗതിയിലായിരുന്നു പോളിങ്. ഉച്ചകഴിഞ്ഞ് മഴ കൂടിയെത്തിയതോടെ മുന്നണി കണക്കുകളെല്ലാം തെറ്റി. പരമ്പരാഗത യു ഡി എഫ് വോട്ടുകൾ ബൂത്തിലെത്താതിരുന്നതാണ് പോളിങ് ശതമാനം കുറയാൻ കാരണമെന്ന് വിലയിരുത്തുന്ന ഇടത് മുന്നണി പോളിങ്ങിനു ശേഷം വിജയ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഉറച്ചു വോട്ടുകൾ ചോർന്നിട്ടില്ലെന്ന വിശ്വാസമാണ് യു ഡി എഫ് പ്രകടിപ്പിക്കുന്നത്. നാട്ടിലില്ലാതിരുന്നവരുടെ വോട്ടുകളാണ് പോളിങ് ശതമാനത്തിലെ കുറവിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ യു ഡി എഫ് പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമാണ് സ്വപ്നം കാണുന്നത്.

പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ടോ എന്ന ആശങ്ക ബി ജെ പി ക്കുണ്ട്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിസഹകരിച്ച നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിലിനെ പോളിങ്ങിനു തൊട്ടു പിന്നാലെ സസ്പെൻഡ് ചെയ്ത നടപടിയിലും എൻ ഡി എ ക്യാമ്പിലെ ആശങ്ക പ്രകടമാണ്.

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...