മാണി സി കാപ്പന്റെ സ്ഥാനാർഥിത്വം; പാർട്ടിയില്‍ കലഹങ്ങളില്ല: എൻസിപി

mani-kappan-16
SHARE

മാണി സി. കാപ്പന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി പാർട്ടിയിൽ കലഹങ്ങൾ ഇല്ലെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം. ജനപിന്തുണയും അച്ചടക്കവും ഇല്ലാത്തവരാണ് പാർട്ടിയിൽ നിന്നു പുറത്ത് പോയതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ്‌ ചാണ്ടി വ്യക്തമാക്കി. എന്‍സിപി ദേശീയ നിർവാഹക സമിതി അംഗം പാർട്ടി വിട്ടതിനു പിന്നിൽ യുഡിഫ് ആണെന്ന് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ ആരോപിച്ചു. 

മൂന്നു തവണ പാലായിൽ തോറ്റ മാണി സി. കാപ്പനെ വീണ്ടും സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് എന്‍സിപി ദേശീയ നിർവാഹക സമിതി അംഗം ജോർജ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ അൻപതോളം പേര് പാർട്ടി വിട്ടത്. എന്നാൽ പാർട്ടി അച്ചടക്ക നടപടി എടുത്ത നിർവാഹക സമിതി അംഗം പാർട്ടി വിട്ടത് തിരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്നാണ് എന്‍സിപി നിലപാട്. പുറത്തു പോയവർക്ക് ജനപിന്തുണ ഇല്ല. ജോർജ് പുതുപ്പള്ളിക്ക് എതിരെ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു എന്നും തോമസ്‌ ചാണ്ടി അറിയിച്ചു. 

ജോർജ് പുതുപ്പള്ളിയും ബന്ധുക്കളും പാർട്ടി വിട്ടത് പാലായിൽ തിരഞ്ഞെടുപ്പ് വിഷയം അല്ലെന്നായിരുന്നു മാണി സി. കാപ്പന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ യുഡിഎഫ് ആണ് ഇതിനു പിന്നിലെന്നും മാണി സി. കാപ്പൻ ആരോപിച്ചു. മാണി സി കാപ്പനെതിരെ പാർട്ടിക്കകത്ത് ഉയരുന്ന പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കേണ്ട എന്ന ഉറച്ച നിലപാടിലാണ് എന്‍സിപി സംസ്ഥാന നേതൃത്വം. 

MORE IN KERALA
SHOW MORE
Loading...
Loading...