മുത്തോലി എന്ന യുഡിഎഫ് കോട്ട; ഇത്തവണ ബലാബലം മൽസരം

mootholi-panchayath
SHARE

യു ഡി എഫിന്റെ കോട്ടയാണ് മുത്തോലി പഞ്ചായത്ത്. മുത്തോലി കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതവും കുടിവെള്ളമില്ലായ്മയും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇക്കുറി എൽ ഡി എഫും എൻ ഡി എ യും.

ബ്രില്ല്യന്റെന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മുത്തോലിയെ പ്രശസ്തമാക്കിയത്. ചിട്ടയായ പഠന രീതികളും മികച്ച സൗകര്യങ്ങളും വാരിക്കൂട്ടിയ റാങ്കുകളുമാണ് ബ്രില്ലന്റിനെ ജനപ്രിയമാക്കുന്നത്. 13842 വോട്ടർമാരാണ് പഞ്ചായത്തിലുള്ളത്. 6683 പുരുഷന്മാരും  7159  സ്ത്രീകളും 14 ബൂത്തുകളിലായി  വോട്ടു കുത്തും. 

മുത്തോലി കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ഥിരം വെള്ളപ്പൊക്ക ഭീഷണിയുണ്ട്. സാരമായ പരാതികളും ഇവിടെ നിന്നുയർന്നു കേട്ടു. കഴിഞ്ഞ നിയമസഭാ  തിരഞ്ഞെടുപ്പിൽ കെ എം മാണി 4997 വോട്ടു നേടിയപ്പോൾ  മാണി സി കാപ്പൽ 3314 വോട്ടുമായി ഒപ്പത്തിനൊപ്പം പിടിച്ചു. എൻ ഹരിക്ക് ലഭിച്ചത് - 2363 വോട്ടുകൾ 

ഒരു വർഷം മുന്നെ വാർഡിലേക്ക്  നടന്ന ഉപതിരഞ്ഞെടുപ്പിൽ  കേരള കോൺഗ്രസും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടിയതാണ്.പാല ഉപതെരഞ്ഞടുപ്പു പ്രഖ്യാപനം ഉണ്ടായതിനു തൊട്ടു പിന്നാലെ UDF ധാരണ പ്രകാരം പ്രസിഡൻറ് സ്ഥാനം കോൺഗ്രസനു നൽകിയതോടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിച്ചു. ബിജെപി മുഖ്യ പ്രതിപക്ഷമെന്ന പ്രത്യേകത കൂടിയുണ്ട്. ചരിത്രം  യുഡിഎഫ് അനുകൂലമെങ്കിലും നിലവിൽ ബലാബല പരീക്ഷണമാണ് മുത്തോലിയിൽ. 

MORE IN KERALA
SHOW MORE
Loading...
Loading...