പാലായില്‍‌ മാണി സി.കാപ്പന്‍റെ ജയഭേരി; ചരിത്രജയം 54 വര്‍ഷത്തിന് ശേഷം

Puthumani
SHARE

പാലായില്‍ പുതു'മാണി' ഉദയം. മാണി സി.കാപ്പന് ചരിത്ര വിജയം. പാലായില്‍ ആദ്യമായാണ് ഇടതുവിജയം. മാണി സി.കാപ്പന്‍ ‍എതിർ സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,937 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. പാലായ്ക്ക് 54 വര്‍ഷത്തിനുശേഷം പുതിയ എംഎല്‍എ വരുന്നത്.

അരനൂറ്റാണ്ടിന്റെ കേരള കോൺഗ്രസ്‌ കുത്തക  തൂത്തറിഞ്ഞാണ് ഇടതുമുന്നണിക്ക് രാഷ്ട്രീയവിജയം.  രാമപുരം ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ തന്നെ വിജയത്തിന്റെ സിഗ്നൽ ഇടത്തോട്ട് മിന്നി. പിന്നെ ഒരു മുന്നേറ്റം ആയിരുന്നു. കടനാട് കടന്ന് മേലുകാവും മൂന്നിലവും പിടിച്ചെടുത്ത് തലനാട്ടിലും തലപ്പലത്തും പതിവുപോലെ ലീഡ് നിലനിർത്തിയാണ് മാണി സി കാപ്പൻ മുന്നേറിയത്. വോട്ടെണ്ണാൻ തുടങ്ങി മൂന്നര മണിക്കൂർ പിന്നിട്ടപ്പോഴാണ് UDF ന് നേരിയ ലീഡ് ആദ്യമായി   നേടാനായത്. 

അതും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ച മുത്തോലിയിൽ. നേരിയ ലീഡ് നൽകിയെങ്കിലും പാലാ നഗരസഭ കൂടി കൈവിട്ടതൊടെ പരാജയം സമ്മതിച്ചു UDF. തുടർച്ചയായ നാലാം പരാജയമെന്ന പ്രവചനത്തെ പരാജയപ്പെടുത്തി മാണി സി കാപ്പൻ.  

NDA വോട്ടുകളിലെ ഗണ്യമായ കുറവിനെ LDF ന്റെ വോട്ടുപെട്ടിയിൽ കാണാനായി  എന്ന രാഷ്ട്രീയ ആരോപണമാണ് പരാജയ കാരണങ്ങളിൽ മുഖ്യമായി UDF ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഈ തോൽ‌വിയിൽ അമ്പരന്നു നിൽക്കുകയാണ് കേരള കോൺഗ്രസും ഐക്യമുന്നണിയും.  

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു നിയമസഭ മണ്ഡലം പിടിച്ചെടുക്കാനായതിന്റെ രാഷ്ട്രീയ വിജയം ഇടതുമുന്നണിക്ക് ആഹ്ലാദം പകരുന്നതാണ്.  അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഭരണവിരുദ്ധ വോട്ടുകളെയും ഏകീകരിക്കാൻ ആയില്ലെന്നു മാത്രമല്ല, ഹൃദയത്തിലാണ് മാണിസാർ എന്ന മുദ്രാവാക്യത്തോട് പോലും നീതി പുലർത്താനായില്ല UDF ന്.  

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...