നാല് പഞ്ചായത്തിലും കുതിപ്പ്; പാലായുടെ ചരിത്രം മാറ്റി ഇടതുമുന്നേറ്റം

kap-new
SHARE

വോട്ടെണ്ണിയ നാല് പഞ്ചായത്തുകളിലും മാണി സി.കാപ്പന്റെ കുതിപ്പ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 3,176 വോട്ടുകള്‍ക്കാണ് മുന്നില്‍. കടനാട്, രാമപുരം,  മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളില്‍  ആണ് മുന്നേറ്റം. ഇനിയും ലീഡ് ഉയരുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കെ.എം.മാണിയോളം വലുപ്പമുളള സ്ഥാനാര്‍ഥിയില്ല എന്നത് ഒരു ഘടകമാണ്. ജോസ് കെ. മാണി, പി.ജെ.ജോസഫ് വിഭാഗങ്ങളുടെ വോട്ടും തനിക്കും കിട്ടിയിട്ടുണ്ടാകും. കോണ്‍ഗ്രസുകാരുടെ വോട്ടും കിട്ടാനുളള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി. 

ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് മറിഞ്ഞതെന്ന് പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. രാമപുരത്ത് വോട്ട് ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...