പാലാ നേരത്തെ കാപ്പനെ അംഗീകരിച്ചു; ഇത് സർക്കാരിന്റെ നേട്ടമെന്ന് എൻസിപി

peethambranmansh
SHARE

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുന്നത് ഇടതുസർക്കാരിനുള്ള അംഗീകാരമാണെന്ന് എൻസിപി ദേശീയ സെക്രട്ടറി ടി പി പീതാംബരൻ. പാലായിലെ ജനങ്ങൾ നേരത്തേ തന്നെ മാണി സി കാപ്പനെ അംഗീകരിച്ചിട്ടുണ്ട്. മാണി സി കാപ്പന് വ്യക്തമായ സ്വാധീനം ഇവിടെയുണ്ട്.

മാണിസാറിനെ പോലൊരു അതികായൻ നിന്നപ്പോഴും ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. ഇത് നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ മത്സരത്തിനിറങ്ങുന്നത്. ആ സ്നേഹം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുകയാണ്. 3757  ആണ് നിലവിലെ ലീഡ് നില. ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പൻ നേട്ടം കൊയ്യുകയാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...