പാലായിൽ അടിയും തിരിച്ചടിയുമായി ചെന്നിത്തലയും കോടിയേരിയും

kodiyer-vs-chennithala-16-09-19
SHARE

പാലായിൽ അടിയും തിരിച്ചടിയുമായി ചെന്നിത്തലയും കോടിയേരിയും. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാൻ സി പി എമ്മിന് ഭയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. യു ഡി എഫിന്റെ അഴിമതിയാണ് പാലായിലെ ഇടതുമുന്നണി രാഷ്ട്രീയമെന്ന് കോടിയേരി തിരിച്ചടിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിനെ സി പി എം അരാഷ്ട്രീയവൽക്കരിക്കുന്നെന്നാണ് രമേശ് ചെന്നിത്തലയുടെ വിമർശനം. പാലായിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പറയാനില്ലാത്തതു കൊണ്ടാണ് ഇടത് നേതാക്കളുടെ ചിത്രമോ സി പി എം കൊടിയോ പോലുമില്ലാതെ ഇടതുപക്ഷം പ്രചാരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവിന് മറുപടി പറഞ്ഞത് സി പി എം സംസ്ഥാന സെക്രട്ടറിയാണ്. ടൈറ്റാനിയം, പാലാരിവട്ടം അഴിമതികളാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്നായിരുന്നു കോടിയേരിയുടെ തിരിച്ചടി.  ഒന്നരക്കൊല്ലത്തേക്കൊരു എം എൽ എ യെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയേണ്ട കാര്യമില്ലെന്ന നിലപാടാണ് എൻസിപി നേതാവ് തോമസ് ചാണ്ടിയ്ക്ക്. വൈകാരിക വിഷയങ്ങൾ പറഞ്ഞ് വോട്ടു നേടാനാണ്  ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് ബി ജെ പി നേതാവ് കെ.സുരേന്ദ്രനും വിമർശിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...