മാണി സി കാപ്പൻ ചെക്ക് കേസിലെ പ്രതി; മറച്ചുവെച്ചു; ആരോപണം

shajahan-16-09
SHARE

മാണി സി.കാപ്പനെതിരെ അഴിമതി ആരോപണവുമായി വി.എസ്.അച്ച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാൻ. കളങ്കിത പ്രവർത്തനങ്ങൾ മറച്ചുവച്ചാണ് കാപ്പൻ തിരഞ്ഞെടുപ്പ് കൺവൻഷന് സത്യവാങ്മൂലം സമർപ്പിച്ചതെന്നും ഷാജഹാൻ ആരോപിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം

ചെക്ക് തട്ടിപ്പുകൾ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ മാണി സി. കാപ്പൻ സത്യവാങ്മൂലത്തിൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ലെന്ന് ഷാജഹാൻ ആരോപിച്ചു.

മേഘാലയിൽ എണ്ണൂറേക്കർ ഭൂമി പാട്ടത്തിനടുത്തുന്നതിന് ചെലവാക്കിയ 4 കോടിയുടെ  േസ്രാതസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല.

ഇത്തരത്തിലുള്ള ആളെ സ്ഥാനാർഥിയാക്കിയതിലെ രാഷ്ട്രീയ ധാർമികത എന്തെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഷാജഹാൻ അവശ്യപ്പെട്ടു.

എന്നാൽ വിലപ്പോകുന്ന ആരോപണങ്ങളല്ല ഷാജഹാന്റെതെന്ന് എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി പറഞ്ഞു. ആരോപണം ഉന്നയിച്ചത് ഷാജഹാനായതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഈ വിഷയം

യുഡിഎഫ് ശക്തമായിത്തന്നെ ഉപയോഗിക്കും

MORE IN KERALA
SHOW MORE
Loading...
Loading...