'രണ്ടില' കിട്ടാത്തത് പരാജയ കാരണം; വീഴ്ച തിരുത്തും: ജോസ് കെ.മാണി

Jose-K-mani-N-02
SHARE

പാലായിൽ ഏറ്റ കനത്ത പരാജയത്തിൽ വീഴ്ചകള്‍ തിരുത്തുമെന്ന് ജോസ് കെ.മാണി. ജനവിശ്വാസം വീണ്ടെടുക്കും എന്നും പരാജയത്തില്‍ പതറില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. രണ്ടില ചിഹ്നം കിട്ടാത്തത് പരാജയത്തിന് കാരണമായെന്നും ജോസ് കെ മാണി പ്രതികരിച്ചു. എന്നാൽ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്നാൽ ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്ന് ജോസ് ടോം പ്രതികരിച്ചു.

  പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന് ചരിത്രവിജയം. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകള്‍ക്ക് തോല്‍പിച്ചു. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ കാപ്പന്റെ ലീഡ് കുറഞ്ഞത് അവസാന ഘട്ടത്തില്‍ മാത്രം. ഒന്‍പതുപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായത് നാലിടത്തുമാത്രം. ജോസ് കെ.മാണിയുടെ ബൂത്തിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 8,489 വോട്ട് കുറഞ്ഞു.

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...