പാലായിൽ 'കൈതച്ചക്ക പോര്'; പരിഹാസത്തിന് തിരിച്ചടിച്ച് ജോസ് ടോം

Jose-Tom-Pulikkunnel-pala-b
SHARE

കാത്തിരിപ്പിനൊടുവിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ചിഹ്നമായി ലഭിച്ച കൈതചക്കയെക്കുറിച്ചുള്ള ചൂട് പിടിച്ച ചർച്ചകൾ പാലായിൽ തുടരുകയാണ്. പ്രമേഹരോഗികൾക്ക് മധുരമുള്ള കൈതച്ചക്ക പറ്റില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. പാലായിൽ ആർക്കും പ്രമേഹം ഇല്ലെന്ന് ജോസ് ടോം തിരിച്ചടിച്ചു

രണ്ട് ഇലയിൽനിന്ന് കൈതച്ചക്കയിലേക്ക് യുഡിഎഫ് സ്ഥാനാർഥിക്ക് മാറേണ്ടി വന്നത് തികച്ചും അവിചാരിതമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പോരിന് പുതിയ ഒരു പേര് കൈവന്നിരിക്കുകയാണ്. കൈതച്ചക്ക പോര്. മന്ത്രി എംഎം മണിയാണ്  കൈതച്ചക്ക പോരിന് തുടക്കമിട്ടത്. മധുരിക്കുമെങ്കിലും പ്രമേഹരോഗികൾക്ക് കൈതച്ചക്ക പറ്റില്ലെന്നും തനിക്കും കൂടെയുള്ളവർക്കും പ്രമേഹം ഉണ്ടെന്നും മന്ത്രി എം.എം.മണി 

കാത്തു കാത്തു കിട്ടിയ ചിഹ്നത്തെ കുറിച്ച് എംഎം മണിയുടെ പരിഹാസത്തിന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ഉടൻ മറുപടി നൽകി. വെറുമൊരു മറുപടിയൊന്നുമല്ല അത്. പാലാക്കാർക്ക് പ്രമേഹമെ ഇല്ല എന്നു മറുപടി. പരിഹാസവും മറുപടിയും എല്ലാം കഴിഞ്ഞ് ഇരിക്കുമ്പോഴാണ് പി.സി.ജോർജിന്റെ വരവ്. കൈതചക്ക അപകടകാരിയാണെന്നും നാടിനും കർഷകനും ശാപമാണെന്നും പൂഞ്ഞാർ എംഎൽഎ. എന്തായാലും വരും ദിവസങ്ങളിലും കൈതച്ചക്ക പോര് തുടരുമെന്നുറപ്പ്. 

MORE IN KERALA
SHOW MORE
Loading...
Loading...