
ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. ഒരു തിരഞ്ഞെടുപ്പ് വിജയമോ പരാജയമോ തന്നെ തളർത്തില്ല. ജനങ്ങൾക്കൊപ്പം നിൽക്കുെമന്നും അദ്ദേഹം പറഞ്ഞു.
പരാജയം ആരുടേയും അവസാനമല്ല. ജനങ്ങളും ദൈവവും നിശ്ചയിച്ചത് ഇതാണ്. ആ വിധിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു. പാലാ വിട്ട് എവിടെയും പോകാൻ താൻ ഉദ്ദേശിച്ചിട്ടില്ല. മുമ്പ് പ്രവർത്തിച്ചതു പോലെ തുടർന്നും ജനങ്ങളുടെ ഇടയിൽ ഉണ്ടാകുമെന്നും ജോസ് ടോം വ്യക്തമാക്കി.
51,194 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ ജോസ് ടോം നേടിയത്. മുത്തോലി, എലിക്കുളം, പാലാ നഗരസഭ, കൊഴുവനാൽ എന്നിവിടങ്ങളിലാണ് യുഡിഎഫിന് ലീഡ് ചെയ്യാനായതെങ്കിലും മാണി സി കാപ്പൻ ആദ്യം ഉയർത്തിയ ഭൂരിപക്ഷത്തെ ഒരിക്കൽ പോലും മറികടക്കാനായില്ല.