ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം; വാക്പോര് തുടങ്ങി

josetom-new
SHARE

ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. എന്നാൽ യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ പ്രതികരിച്ചു. മുത്തോലിയിലും കൊഴുവനാലും ലീഡ് കുറഞ്ഞേക്കാം. പാലാ നഗരസഭയില്‍ അപ്രതീക്ഷിത ലീഡുണ്ടാവാമെന്നും കാപ്പന്‍ പറഞ്ഞു.‌

‍രണ്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 751 വോട്ടിനു മുന്നിലാണ് എൽഡിഎഫ് സ്ഥാനാർഥി. രാമപുരത്തെ 22 ബൂത്തും കടനാട്ടെ ആറുബൂത്തുകളുമാണ് എണ്ണിയത്. 

യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന് 700 വോട്ടിന്റെ ലീഡ് നേടി. കടനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുകയാണ്.

പോസ്റ്റല്‍ വോട്ടില്‍ തുല്യമായിരുന്നു ഇരുമുന്നണികളും. എന്നാൽ സര്‍വീസ് വോട്ടില്‍ കാപ്പന്‍ മുന്നിട്ട് നിന്നു. രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. രാമപുരത്ത് യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി മുന്നിട്ട് നിന്നിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...