മാണിസാറില്ലാത്ത കരിങ്ങോഴക്കൽ വീട്ടിലേക്ക് എ.കെ ആന്റണി; ഓര്‍മ്മകൾ പങ്ക് വച്ച് കുട്ടിയമ്മ

pala-antony
SHARE

അഞ്ചര പതിറ്റാണ്ടിന്റെ രാഷ്ട്രീയ ബന്ധമുള്ള കെ.എം മാണി ഇല്ലാത്ത കരിങ്ങോഴക്കൽ വീട്ടിലേക്ക് എ.കെ ആന്റണി എത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായിൽ എത്തിയ നേതാവ് കുട്ടിയമ്മയെ കണ്ട് സ്നേഹാന്വേഷണം നടത്തിയാണ് മടങ്ങിയത്.

മുല്ലപ്പള്ളി രാമചന്ദ്രനും പികെ കുഞ്ഞാലിക്കുട്ടിക്കും ഒപ്പം കരിങ്ങോഴക്കൽ വീടിന്റെ ഉമ്മറത്തു വന്നിറങ്ങിയപ്പോൾ ആന്റണിയെ സ്വീകരിക്കാൻ ജോസ് കെ മാണി ഓടിയെത്തി. ഇന്നലകളിൽ കൈതരാൻ കെ.എം മാണി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾ നിറഞ്ഞ ഛായചിത്രത്തിന് മുന്നിലൂടെ അകത്തേക്ക്..സ്വീകരണമുറിയിൽ കുട്ടിയമ്മയെ കണ്ടു. കൈകൂപ്പി സ്വീകരിച്ചു.  രണ്ടുവാക്ക് മിണ്ടി, പോവാനുള്ള തിരക്ക് അറിയിച്ചപ്പോൾ ഒരു ഗ്ലാസ്‌ ചായയെന്നു ജോസ് കെ മാണി. പതിവ് അറിയിച്ചു ആന്റണി... 

കെ എം മാണിയുടെ കസേരയിൽ കുട്ടിയമ്മയെ പിടിച്ചിരുത്തി ആന്റണി. പിന്നെ  കോട്ടയം ഡിസിസി സെക്രട്ടറി ആയിരുന്ന മാണിസാറും ksu വിന്റെ ഖജാൻജി ആയിരുന്ന താനുമായുള്ള അടുപ്പത്തിന്റെ കഥ പറഞ്ഞു. വന്നാൽ വല്ലതും കഴിച്ചിട്ടേ വിടാറുള്ളു എന്ന ഓർമ കുട്ടിയമ്മയ്ക്കും 

സൗഹൃദ സന്ദർശനങ്ങളുടെ പതിവ് യാത്രാമൊഴികളുമായി അതിഥികൾ.. പിന്നെ വരാം...അടുത്ത വരവിൽ കൈതച്ചക്കയുടെ മധുരം നുകരാനാകുമെന്ന  പ്രതീക്ഷയിൽ.

MORE IN PALA BY-ELECTION 2019
SHOW MORE
Loading...
Loading...